കോവളം: തെക്കൻ കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയ്യിദ്ദീൻ പള്ളി ദർഗാഷെരീഫ് ഉറൂസിന് ഇന്ന് കൊടിയറും.4.30ന് നടക്കുന്ന പ്രാർത്ഥനക്ക് തെക്കുംഭാഗം മുസ്ളിം ജമാഅത്ത് ചീഫ് ഇമാം യഹിയ ബാഖവി പുഴക്കര നേതൃത്വം നൽകും. 6.30 ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്.എ റഹ്മാൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന സമൂഹപ്രാർത്ഥനക്ക് അസയ്യിദ് ഹസ്ബുള്ള ബാഖവി തങ്ങൾ നേതൃത്വം നൽകും. രാത്രി 9 മണി മുതൽ ജീലാനി ചരിതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും നടക്കും.തിങ്കളാഴ്ച മുതൽ ദിവസവും മൊലൂദ് പാരായണം , മുഹിയ്യിദ്ദീൻ മാല ആലാപനം , മുനാജാത്ത്. മതപ്രഭാഷണം തുടങ്ങിയവ ഉണ്ടായിരിക്കും. ഉറൂസ് ദിനമായ 26 ന് രാവിലെ 9 മുതൽ ചന്ദനക്കുട പരിപാടികൾ രാത്രി 9.30 ന് മതപ്രഭാഷണം, 27ന് പുലർച്ചെ മൌലൂദ് പാരായണത്തിന് ശേഷം അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.ഗളം പര്യവസാ , 12 ന് ബുർദ ഖവാലി ഇശൽ വിരുന്ന് എന്നിവ നടക്കും. 8 ന് പുലർച്ചെ 3.30 ന് പട്ടണ പ്രദക്ഷിണം,തുടർന്ന് തെക്കുംഭാഗം ജമാഅത്ത് ചീഫ് ഇമാമിന്റെ നേതൃത്വത്തിൽ മൊലൂദ് പാരായണത്തിനും ദുആക്കും ശേഷം അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്.എ റഹ്മാൻ,സെക്രട്ടറി യു.സുധീർ എന്നിവർ അറിയിച്ചു.