prathi-suju

ഇരവിപുരം: ക്വാറന്റൈൻ ലംഘനം ചോദ്യംചെയ്തതിന്റെ പേരിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിലെ പ്രധാനപ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള ലക്ഷ്മി നഗർ 171 പുത്തൻനട വീട്ടിൽ റീനാ ഭവനിൽ സുജുവാണ് (24) പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ പിതാവ് സഫറിൻ (63) നേരത്തെ അറസ്റ്രിലായിരുന്നു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.

ഇക്കഴിഞ്ഞ ജൂൺ 11ന് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കന്യാകുമാരിയിൽ നിന്നെത്തിയയാൾ ക്വാറന്റൈൻ ലംഘിച്ച് കറങ്ങിനടക്കുന്നതായുള്ള വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഇരവിപുരം ജെ.എച്ച്.ഐ സുനിൽകുമാറിനെയും സംഘത്തെയുമാണ് മൂന്നംഗ സംഘം ആക്രമിച്ചത്.