കിളിമാനൂർ: മൈക്കുകളും ലൈറ്റുകളും ആംപ്ലിഫയറും പൊടി തട്ടിയെടുത്ത് പ്രവർത്തന സജ്ജമാക്കുകയാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളും ഉടമകളും.

ലോക്ക് ഡൗൺ സമയത്ത് ഷെഡിൽ കയറ്റിയ ഉപകരണങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളനങ്ങൾക്കും മറ്റും നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം നിലനിറുത്താൻ അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ അത്യന്താപേക്ഷിതമാണ്.

എല്ലാ തവണത്തെയും പോലെ ഇല്ലെങ്കിലും കുറച്ചു ദിവസമെങ്കിലും ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയെ സ്ഥാനാർത്ഥികൾ ആശ്രയിക്കേണ്ടിവരുമെന്നതാണ് ഇവരുടെ പ്രതീക്ഷ.