വർക്കല:ഇലകമൺഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്.കോൺഗ്രസ്, ബി.ജെ.പി.സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ അങ്കം കുറിക്കാനായി സ്ഥാനാർത്ഥികൾ കളത്തിൽ ഇറങ്ങി.2015-ൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ആകെയുളള 16 വാർഡുകളിൽ 9 സീറ്റ് നേടിയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. കോൺഗ്രസ് 4ഉം ബി.ജെ.പി. 2 നേടിയപ്പോൾ ഒരു സ്വതന്ത്രനും വിജയിച്ചു.ഹരിഹരപുരം- കളിക്കൽ- ഇലകമൺ- വേങ്കോട്- കടവിൻകര- കളത്തറ- അയിരൂർ- വിളപുറം- കെടാകുളം സീറ്റുകളാണ് എൽ.ഡി.എഫ്. നേടിയത്.വൈസ് പ്രസിഡന്റ് ബി.എസ് .ജോസ് ഹരിഹര പുരത്ത് മത്സരിക്കുന്നു.ഇത്തവണ അദ്ധ്യക്ഷപദവി പട്ടികജാതി വനിത സംവരണമാണ്.അയിരൂർ,ശാസ്താംനട വാർഡുകൾ പട്ടികജാതി വനിതാ സംവരണമാണ്.നിലവിലെ ഭരണസമിതിയിൽ ഉണ്ടായിരുന്ന വി.സെൻസി,ആർ.സൂര്യ,എസ്.സുമിത് എന്നിവർ വീണ്ടും മത്സരിക്കുന്നു. കോൺഗ്രസിൽ നിലവിലെ അംഗങ്ങളായ കെ.എം.ഷൈജി,എസ്.ഷീല എന്നിവർ വീണ്ടും മത്സരിക്കുമ്പോൾ മുൻ അംഗങ്ങളായ വി.വിനോജ് വിശാലും,ജി.രതീഷും,മുൻ ബ്ലോക്ക് അംഗമായ എ.ലീലയും രംഗത്തുണ്ട്.നിലവിലെ ബി.ജെ.പി അംഗം വി.ബിനു ഹരിഹര പുരത്ത് മത്സരിക്കുമ്പോൾ മറ്റൊരു അംഗമായ രഞ്ജിനി സുരേഷ് മത്സരത്തിനില്ല.ഊന്നിൻമൂടിൽ ആർ .ബിനുവാണ് സ്ഥാനാർത്ഥി.