dd

നാഗർകോവിൽ: രാജാക്കമംഗലത്ത് ഇലക്ട്രീഷ്യനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. വൈരകുടിയിരിപ്പ് സ്വദേശി രഘുരാജനെ (53) കൊലപ്പെടുത്തിയ രാജയാണ് (28) അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മദ്യപാനിയായ രഘുരാജൻ വെള്ളിയാഴ്ച രാത്രി മദ്യപിച്ച ശേഷം രാജയുടെ ജ്യേഷ്ഠനെയും ജ്യേഷ്ഠന്റെ ഭാര്യയെയും അസഭ്യംവിളിച്ചു. പല പ്രാവശ്യം വിലക്കിയിട്ടും ഇയാൾ കേട്ടില്ല. ക്ഷുഭിതനായ രാജ കൈവശമുണ്ടായിരുന്ന അരിവാൾ കൊണ്ട് രഘുരാജന്റെ തലയിൽ വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.