പൂവാർ: ഛത്രപതി ശിവജി ധർമ്മ രക്ഷാസമിതിയുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്കൂൾ കുട്ടികൾക്കുള്ള ഐഫോണുകൾ വിതരണം ചെയ്തു.താലൂക്ക് തല വിതരണോദ്ഘാടനം കവി രാജൻ വി. പൊഴിയൂർ നിർവഹിച്ചു. പൂവാർ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഖില വി.പി.പ്രഥമ ഐഫോൺ ഏറ്റുവാങ്ങി. ഛത്രപതി ശിവജി ധർമ്മരക്ഷാസമിതി പ്രസിഡന്റ് ആർ.സുരേഷ് കുമാർ,സെക്രട്ടറി എസ്.രാജേഷ്, ട്രഷറർ ആർ.രാഹുൽ,രഞ്ജിത്ത്,മനോജ്,വിഘ്നേഷ് തുടങ്ങിയവർ പങ്കെടുത്തു.