വക്കം : കിണറ്റിൽ മണ്ണിടിഞ്ഞു വീണ് മരിച്ച പ്രസാദിന്റെ കുടുംബ സഹായത്തിനായി രൂപീകരിച്ച ജനകീയ സമിതിയുടെ ധനശേഖരണ ഉദ്ഘാടനം സത്യൻ എം.എൽ.എ നിർവഹിച്ചു. വക്കം ഡാങ്കേ മുക്കിലും സമീപ പ്രദേശങ്ങളിലുമാണ് ഫണ്ട് സ്വരൂപണം നടത്തിയത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫണ്ട് സ്വരൂപണം. സംഘാടകസമിതി ഭാരവാഹികളായ ബി.നൗഷാദ്, ജെ.സലീം.റസൽ, അമാനുള്ള,സോമനാഥൻ, മാജിത , അക്ബർഷാ, നിഷാൻ, സജിവ് ,ബോബി വീണ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ കയറി വ്യക്തികൾ, സംഘടനകൾ,സ്ഥാപനങ്ങൾ എന്നിവരോട് കുടുംബത്തെ സഹായിക്കാൻ കഴിയുന്ന സഹായം അഭ്യർത്ഥിക്കുന്നു. സ്ക്കൂൾ വിദ്യാർത്ഥികളായ 3 കുഞ്ഞുങ്ങളും ഗുരുതരരോഗം ബാധിച്ച ഭാര്യയും പിന്നെ അച്ഛനും അമ്മയുമടങ്ങിയ നിർദ്ധന കുടുംബമാണ്. പ്രസാദായിരുന്നു ഏക ആശ്രയം. പ്രസാദിന്റെ വിയോഗം കുടുംബത്തിന് താങ്ങാനാകുന്നതല്ലന്നും കഴിയുന്ന സഹായം നൽകണമെന്നും സത്യൻ,എം.എൽ.എ പറഞ്ഞു.