അമ്പലപ്പുഴ: മകൻ ഓടിച്ച കാർ നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് കൊല്ലം ഡി.സി.സി അംഗം, കൊല്ലം പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ്കുഞ്ഞിന്റെ മകൻ എ.എം.അൻസാരി (50) മരിച്ചു. സഹോദരിപുത്രൻ അൻവറിനെ നിസാര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അൻസാരിയുടെ മകൻ അൻസിലും (23) ഭാര്യ സമീലയും മകൾ ഫാത്തിമയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ദേശീയപാതയിൽ തോട്ടപ്പള്ളി ചെറിയ പാലത്തിൽ ഇന്നലെ പുലർച്ചെ 3 ഓടെ ആയിരുന്നു അപകടം. കുടുംബത്തോടൊപ്പം കോഴിക്കോട് മർഗസ് പള്ളി സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ഇവർ. അൻസാരി തത്ക്ഷണം മരിച്ചു. അൻസിൽ ഉറങ്ങിയതാവാം അപകട കാരണമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു. 2000-2005 ൽ കൊല്ലം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു അൻസാരി. കൊല്ലൂർവിള പഞ്ചായത്ത് മുൻ അംഗവുമാണ്.