നെടുമങ്ങാട് : വീടിനു മുന്നിലെ പരസ്യ മദ്യപാനത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ടതിന് ഡോക്ടറെ വീടു കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നെടുമങ്ങാട് സ്വദേശികളായ നാല് പേർ കൂടി അറസ്റ്റിൽ.കൈതക്കാട് കുപ്പപ്ലാങ്കര മേക്കുംകര പുത്തൻ വീട്ടിൽ മൾട്ടി സനൽ എന്ന സനൽ (28),പന്നിയോട്ടുകോണം തടത്തരികത്തു വീട്ടിൽ കണ്ണപ്പൻ എന്ന പ്രിജിത്ത് (26),പ്ലാത്തറ മുക്കംപാലവിള വീട്ടിൽ ബിനു എന്ന ഉദയൻ (27),പന്നിയോട്ടുകോണം മുള്ളുവിള വീട്ടിൽ കുട്ടു എന്ന സുമേഷ് (25) എന്നിവരാണ് നെടുമങ്ങാട് പിടിയിലായത്.നന്ദു,രാജേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 18ന് രാത്രി ഒമ്പതരയോടെ കൊല്ലങ്കാവിലെ ഡോക്ടർ രജിത്തിനെയും കൂട്ടുകാരായ അവിനാഷ്,പ്രകാശ് എന്നിവരെയും ആക്രമിച്ചുവെന്നാണ് കേസ്.സംഘത്തിലെ രണ്ടു പേർ കൂടി പിടിയിലാവാനുണ്ട്.നെടുമങ്ങാട് സി.ഐ രാജേഷ്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.