photo

നെടുമങ്ങാട്:നെടുമങ്ങാട് മണ്ഡലത്തിൽ എൽ.ഡി.എഫ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. പനവൂർ പഞ്ചായത്തിലെ പനവൂർ,ആട്ടുകാൽ മേഖലാ കൺവെൻഷനുകൾ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ്,സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വി.എസ്.ജയകുമാർ,ഡി.എ രജിത്ത് ലാൽ,വെള്ളാഞ്ചിറ വിജയൻ, നൗഷാദ് മൗലവി, എം.എസ് പ്രദീപ്, എസ്.വിജോദ്, എസ്.ഐ സജി എന്നിവർ പ്രസംഗിച്ചു.പനവൂർ മേഖലാ കമ്മിറ്റി ചെയർമാനായി വി.എസ്.ജയകുമാറിനെയും കൺവീനറായി എം.എസ് പ്രദീപിനെയും ആട്ടുകാൽ മേഖലാ കമ്മിറ്റി ചെയർമാനായി എസ്.ഐ.സജിയെയും കൺവീനറായി എസ്.തുളസി കുമാറിനെയും തീരുമാനിച്ചു.