canara

തിരുവനന്തപുരം: സംസ്ഥാനത്തെ കനറാ ബാങ്കിന്റെ അടുത്തടുത്തു വരുന്ന ശാഖകൾ താത്കാലികമായി നിറുത്തലാക്കും. ഒരേ കെട്ടിടത്തിലോ ഒരേ ടൗണിൽ തന്നെയോ അടുത്തടുത്ത സ്ഥലങ്ങളിലായോ സ്ഥിതി ചെയ്യുന്ന ശാഖകളാണ് തത്കാലം നിറുത്തുന്നത്. ഈ വർഷം ഏപ്രിലിൽ ബാങ്ക് ദേശസാത്കരണത്തോടെ സിൻ‌ഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചതോടെയാണ് 91 സ്ഥലങ്ങളിൽ കനറാ ബാങ്ക് ശാഖകൾ അടുത്തടുത്ത് വന്നത്. ഇവ അടച്ചുപൂട്ടുകയല്ലെന്നും ഇപ്പോൾ നിറുത്തുന്ന ശാഖകളുടെ ലൈസൻസ് ഉപയോഗിച്ച് അകലെയുള്ള സ്ഥലങ്ങളിൽ പുതിയ ശാഖകൾ ആരംഭിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു. നിലവിലുള്ള അധിക ശാഖകൾ തത്കാലം നിറുത്തുന്നത് ജീവനക്കാർക്ക് ഭീഷണിയാകില്ലെന്നും അധികൃതർ അറിയിച്ചു.