കടയ്‌ക്കാവൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിളബ്ഭാഗം നെടുങ്ങണ്ട മലവിള ലക്ഷം വീട്ടിൽ അഖിലിനെയാണ് ( 21, അപ്പൂസ് ) അഞ്ചുതെങ്ങ് പൊലീസ് പിടികൂടിയത്. അന്വേഷണം തുടങ്ങിയതിന് പിന്നാലെ സുഹൃത്തുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഇൻസ്‌പെക്ടർ ചന്ദ്രദാസ്, എസ്.ഐ ഗോപകുമാർ, എ.എസ്.ഐ മണികണ്ഠൻ, സി.പി.ഒമാരായ ഷിജു, ആർഷൻ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബിജുകുമാർ. ആർ.ബി. ദിലീപ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.