covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 21 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിളയിലെ കെ. അപ്പുക്കുട്ടൻ (79), വെങ്ങാനൂർ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശി സരോജിനി (64), നന്നാട്ടുകാവ് സ്വദേശി സുഭദ്ര (82), കുന്നത്തുകാൽ സ്വദേശി വസന്ത (57), തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പൻ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂർ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശി ശശികല(67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈർ(57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോൺ (81), കണ്ണൂർ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈൻ കുട്ടി (74) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ ആകെ മരണം 1869.