തിരുവനന്തപുരം: ലാ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ
പ്രൊബേഷൻ പക്ഷാചരണ പരിപാടിയുടെ ഉദ്ഘാടനവും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണവും ഇന്നലെ ഒാൺലൈനായി നടത്തി.
പത്തനംതിട്ട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ടി.കെ. രമേശ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല അസി. കളക്ടർ വി. ചെൽസാസിനി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയക്ടർ പ്രൊഫ. ജി. മോഹൻ ഗോപാൽ ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ അബീൻ എ.ഒ സ്വാഗതവും ലാ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്ടർ സെക്രട്ടറി റോസ് മറിയം സിബി നന്ദിയും പറഞ്ഞു.പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി വകുപ്പ് പ്രൊബേഷൻ ഓഫീസും പത്തനംതിട്ട ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും ലാ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ സംസ്ഥാന സമിതിയും സംയുക്തമായാണ് പരിപാടി നടത്തിയത്.