ff

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 314 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 571 പേർ രോഗമുക്തരായി. നിലവിൽ 6341 പേരാണ് രോഗം സ്ഥിരീകരിച്ച്ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആറു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടൻ (79), വെങ്ങാനൂർ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാൽ സ്വദേശിനി വസന്ത (57) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 238 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴു പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ - 1645

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 25274

ഇന്നലെ രോഗമുക്തി നേടിയവർ - 571

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1181

 ചികിത്സയിലുള്ളവർ - 6341