തിരുവനന്തപുരം: കിഫ്ബിയുടെ ബാദ്ധ്യത തീർക്കാൻ സംസ്ഥാന സർക്കാരിന് ചുമതല. കൊച്ചി സ്വദേശിയായ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കിഫ്ബി വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണിത് വ്യക്തമാക്കുന്നത്.
മോട്ടോർ വാഹന നികുതിയുടെ 50ശതമാനവും, പെട്രോളിയം സെസ് മുഴുവനുമാണ് സർക്കാർ നൽകേണ്ടത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ കണക്കെടുത്തപ്പോൾ പെട്രോളിയം വിലയിൽ മാറ്റമുണ്ടായാലും മോട്ടോർ വാഹന നികുതി പ്രകാരമോ പെട്രോളിയം സെസ് പ്രകാരമോ ഉള്ള വരുമാനത്തിൽ കുറവ് വരില്ല. ഇതുവരെ 11500 കോടി രൂപയാണ് കിഫ്ബിക്ക് വായ്പകളായുംസർക്കാരിൽ നിന്നുള്ള ഗ്രാന്റായും ലഭിച്ചത്. ഇതിൽ 2100 കോടി രൂപ പദ്ധതികൾക്കായി ചെലവായിക്കഴിഞ്ഞു.3 മുതൽ 12 വർഷം വരെ കാലാവധിയുള്ള തിരിച്ചടവാണ് കി ഫ്ബിക്കുള്ളത്. മസാല ബോണ്ട് വഴി 2150 കോടിയും , കെ.എസ്. എഫ് ഇ പ്രവാസി ചിട്ടി, ബോണ്ടുകൾ വഴി 40.688 കോടിയുമാണ് കിഫ്ബിക്ക് ലഭിച്ചത്.