തിരുവനന്തപുരം:നഗരത്തിൽ കൊവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 62 പേർക്കെതിരെ പൊലീസ് കേസെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 11 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 43 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 4 പേരിൽ നിന്നുമായി 9,400 രൂപ പിഴ ഈടാക്കി. മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ 2 വാഹനങ്ങൾക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 കടകൾക്കുമെതിരെ ഇന്നലെ നിയമനടപടി സ്വീകരിച്ചു.