മുടപുരം കേന്ദ്ര സർക്കാരിൻ്റെ കയർ തൊഴിലാളികളോടുള്ള അവഗണ ക്കെതിരെ കേരള കയർ വർക്കേഴ്സ് സെന്റിന്റെ(സി.ഐ.ടി.യു ) നേതൃത്വത്തിൽ കയർ ഗ്രാമങ്ങളിൽ നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പെരുങ്ങുഴിയിൽ നടന്ന പ്രതിഷേധ സമരം കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു.സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റി അംഗം ജലീൽ അദ്ധ്യക്ഷത വഹിച്ചു.അഴൂർ ലോക്കൽ സെക്രട്ടറി സി. സുര സ്വാഗതം പറഞ്ഞു.വിജയകുമാരി,ഷീബ തുടങ്ങിയവർ സംസാരിച്ചു.