വെഞ്ഞാറമൂട് :തദ്ദേശ തിരഞ്ഞെടുപ്പ് നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രികകൾ സമർപ്പിച്ചു.എൽ.ഡി.എഫ് നേതാക്കളായ ബാബുരാജ്, ഡി.സുനിൽ, ശ്രീമംഗലം രാജൻ,സജാതൻ എന്നിവർക്കൊപ്പം എത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രികകൾ സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ രമണി പി.നായർ,സുജിത് എസ്.കുറുപ്പ്,പള്ളിവിള മുരളി,ഗോപി കാവറ എന്നിവർക്കൊപ്പം എത്തി യു.ഡി.എഫ് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.അജിത് കുമാർ പത്രികൾ ഏറ്റുവാങ്ങി.