തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളിൽ മൂന്നാംഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി 17 മുതൽ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് , മെക്കാനിക്കൽ എൻജിനിയറിംഗ് വിഷയങ്ങളിലാണ് ഒഴിവുള്ളത്.
ആറ്റിങ്ങൽ (8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂർ (8547005100), ചെങ്ങന്നൂർ (8547005032), ചേർത്തല (8547005038) കല്ലൂപ്പാറ (8547005034), പൂഞ്ഞാർ (8547005035), തൃക്കാക്കര (8547005097) എന്നിവിടങ്ങളിലാണ് കോളേജുകൾ. അപേക്ഷകൾ നേരിട്ടോ ഇമെയിൽ മുഖേനയോ ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ കോളേജുകളുടെ വെബ്‌സൈറ്റുകളിൽ.