dd

പത്തനംതിട്ട : ആങ്ങമുഴിയിലെ കൊവിഡ് കെയർ സെന്ററിൽ ഇരുപത്തൊന്നുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ മൂഴിയാർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ സീതത്തോട് സ്വദേശി എം.മനു (32)വിനെതിരെ കേസെടുത്തിട്ടുണ്ട്. കൊവിഡ് കെയർസെന്ററിലെ വോളണ്ടിയർമാരായിരുന്നു ഇരുവരും. സെന്ററിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അവിടെത്തന്നെ ക്വാറന്റൈനിൽ പോകാൻ യുവതിക്കും മനുവിനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ജൂൺ 18 മുതൽ പതിന്നാല് ദിവസം ഇവർ ഇവിടെ ക്വാറന്റൈനിലായിരുന്നു. ഇതിനിടയിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. വിവാഹിതനാണെന്ന് മറച്ചു വച്ചാണ് യുവതിയുമായി ഇയാൾ അടുത്തതെന്ന് പൊലീസ് പറഞ്ഞു. യുവതി പരാതി നൽകിയതോടെ ഇയാൾ ഒളിവിൽപോയി. ഡി.വൈ.എഫ്.ഐ അംഗമായിരുന്ന മനുവിനെ പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്.