accident-death

മലയിൻകീഴ് : സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അന്തിയൂർക്കോണം മാമൂട്ടുവിള വീട്ടിൽ അപ്പുവിന്റെ മകൻ ഷിജു(33) വിന് ദാരുണ മരണം .ഞായറാഴ്ച രാത്രി 11മണിയോടെ അണപ്പാട് പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം.വിഴിഞ്ഞത്തുനിന്ന് മത്സ്യം എടുക്കാൻ മലയിൻകീഴ് -ഊരൂട്ടമ്പലം റോഡിലൂടെ അമിത വേഗതയിൽ ആക്ടീവ സ്കൂട്ടറിൽ പോകവേ ഷിജുവിന്റെ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.തൽക്ഷണം മരണം സംഭവിച്ചു.അവിവാഹിതനാണ്.മാതാവ് : തങ്കമണി.സഹോദരങ്ങൾ : ബിന്ദു,സിന്ധു,ബിജു.