തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത് പത്തുമാസം പൂർത്തിയാകുമ്പോൾ ഭീതിയും ആശങ്കയും ഒരുപോലെ നിറഞ്ഞ 291 ദിവസങ്ങളാണ് കടന്നുപോയത്. ആശങ്കയുടെ ഗ്രാഫ് താഴുമ്പോൾ പൂർണമായും ആശ്വസിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്. നിശബ്ദമായ് കടന്നുവന്ന് സമൂഹത്തിലെ നാനാതുറയിലും ആളിപടർന്ന വൈറസിന്റെ ശക്തി ഇപ്പോഴും കുറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത് ജനുവരി 30നാണെങ്കിലും അതിനും ദിവസങ്ങൾക്ക് മുമ്പേ സംസ്ഥാനത്ത് പ്രതിരോധം ശക്തിപ്പെടുത്തിയിരുന്നു. തുടർന്നുള്ള ഓരോ ദിവസവും നിതാന്തജാഗ്രത പുലർത്തി. വൈറസ് വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവുണ്ടായെങ്കിലും മരണനിരക്ക് ഉയരാതെ പിടിച്ചു നിറുത്താനായത് ആശ്വാസകരമാണ്.
ജനുവരി 18
കൊവിഡ് ജാഗ്രത സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ ഓരോ ജില്ലകൾക്കും കൈമാറി
എല്ലാ ജില്ലകളിലും ഡി.എം.ഒമാരുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനം ഉറപ്പാക്കി
ചൈനയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കൃത്യമായ വിവരശേഖരണം ജനുവരി 24
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
നിപ്പയുടെ ഘട്ടത്തിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ
എല്ലാ മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കും നിർദ്ദേശം നൽകി
സംശയമുള്ളവരുടെ രക്തസാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു
ജനുവരി 28
അതീവ ജാഗ്രതാനിർദ്ദേശം ലഭിച്ചതിനെത്തുടർന്ന് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ യോഗം
എല്ലാ പ്രധാന ആശുപത്രികളിലും കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ 108 ആംബുലൻസ് സംവിധാനം ഒരുക്കി
ജനുവരി 30
ചൈനയിൽ നിന്നു തൃശൂരിൽ എത്തിയ വിദ്യാർത്ഥിനിക്ക്, ആദ്യ കൊവിഡ് സ്ഥിരീകരിച്ചു
ജനുവരി 31
പുലർച്ചെ ഒരു മണിക്ക് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തൃശൂർ മെഡി. കോളേജിൽ അവലോകനയോഗം
ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി
ഫെബ്രുവരി 2
രാവിലെ ആലപ്പുഴയിൽ, ഇന്ത്യയിൽ രണ്ടാമത്തെ കൊവിഡ് സ്ഥിരീകരണം
ഫെബ്രുവരി 3
ചൈനയിൽ നിന്നെത്തിയ കാസർകോട്ടെ വിദ്യാർത്ഥിക്ക് കൊവിഡ്
കൊവിഡ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
ഫെബ്രുവരി 7
ദുരന്തപ്രഖ്യാപനം പിൻവലിച്ചു
മാർച്ച് 8 (രണ്ടാംഘട്ടം)
ഇറ്റലിയിൽ നിന്ന് പത്തനംതിട്ട റാന്നിയിലെത്തിയ കുടുംബത്തിലെ അഞ്ചുപേർക്ക് വൈറസ് ബാധ കണ്ടെത്തി
മാർച്ച് 10
സ്കൂൾ പരീക്ഷകൾ റദ്ദാക്കി, എസ്.എസ്.എൽ.സി പരീക്ഷ ഉൾപ്പെടെ മാറ്റിവച്ചു
മാർച്ച് 22
മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
മാർച്ച് 28
ആദ്യ കൊവിഡ്മരണം തിരുവനന്തപുരം പോത്തൻകോട്ട്
മേയ് 4 (മൂന്നാംഘട്ടം)
നിയന്ത്രണങ്ങളിൽ ഇളവ്, വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി(രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു)
ജൂലായ് 22
പ്രതിദിനരോഗികൾ 1000 കടന്നു
സെപ്തംബർ 6
ഓണത്തിന് ശേഷം രോഗബാധ വർദ്ധിച്ചു
പ്രതിദിന രോഗികൾ 3000 കടന്നു
സെപ്തംബർ 11
കൊവിഡ് ബാധിതർ ഒരുലക്ഷം കടന്നു തുടർന്ന് തുടർച്ചയായി രോഗികൾ പെരുകി
സെപ്തംബർ 17ന് 4000
23ന് 5000
24ന് 6000
26ന് 7000
30ന് 8000 കടന്നു
ഒക്ടോബർ 2
രോഗികൾ 9000
10ന് 10,000 കവിഞ്ഞു
നവംബർ ഒന്ന്
രോഗികളുടെ എണ്ണം ക്രമേണ കുറയുന്നു. രോഗവ്യാപന നിരക്കും താഴേക്ക്, ആശ്വസം