kerala-uni

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിയറിംഗിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള എൻ.ആർ.ഐ. സീ​റ്റുകളിലേക്കുളള അഡ്മിഷൻ 18ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടത്തും. ഫോൺ- 9037119776, 9846332974, വെബ്സൈറ്റ്- www.ucek.in.

കാര്യവട്ടം കാമ്പസിൽ ഹിസ്​റ്ററി പഠനവകുപ്പിൽ ഒന്നാംവർഷ എം.എ ഹിസ്​റ്ററി (സി.എസ്.എസ്.) പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീ​റ്റ് ഒഴിവുണ്ട്. അസൽ രേഖകളുമായി 19 ന് രാവിലെ 10ന് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ 0471 - 2308839, 09446533386.

കാര്യവട്ടം കാമ്പസിലെ ബയോടെക്‌നോളജി പഠനവകുപ്പിൽ ഒന്നാം വർഷ എം.എസ് സി. ബയോടെക്‌നോളജി (സി.എസ്.എസ്.) എസ്.ടി വിഭാഗത്തിൽ ഒരു സീ​റ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി 18 ന് രാവിലെ 11ന് പഠനവകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ 0471 - 2308778, 8921031690.