123

തിരുവനന്തപുരം: പൂ‌ജ ബമ്പർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 5 കോടിയുടെ ടിക്കറ്റ് വിറ്റ കരമന അമ്മൻകോവിൽ ജംഗ്ഷന്‌ സമീപം വി.ഡി ഭഗവതി ലോട്ടറി ഏജൻസീസ്‌ ഉടമ വി.എസ്‌. ദീപക്ക് ഭാഗ്യവാനെ കാത്തിരിക്കുകയാണ്. പൂജ ബമ്പറിന്റെ (ബി.ആർ 76) ഒന്നാം സമ്മാനം നേടിയ എൻഎ 399409 നമ്പർ ടിക്കറ്റ്‌ വിറ്റത്‌ ഇവിടെ നിന്നാണ്‌. എന്നാൽ ടിക്കറ്റ്‌ വാങ്ങിയതാരെന്ന്‌ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ദിവസവും 200 പേരെങ്കിലും തന്റെ കടയിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നുണ്ട്. മാസ്‌ക് ഉള്ളതിനാൽ ഇപ്പോൾ ആളെയും തിരിച്ചറിയാൻ സാധിക്കില്ല. ഇന്നലെ മുഴുവൻ ഭാഗ്യശാലിയെ തേടിയുള്ള അലച്ചിലായിരുന്നുവെന്നും ദീപക്ക് പറഞ്ഞു. ആ ഭാഗ്യവും അയാളിലൂടെ തനിക്ക് ലഭിക്കുന്ന ചെറിയ ഭാഗ്യവും തേടിയിരിക്കുകയാണ് ദീപക്. പൂജാ ബമ്പറിന്റെ മൂന്നാം സമ്മാനവും തിരുവനന്തപുരത്താണ്. ആറ്റിങ്ങലിൽ നിന്നെടുത്ത വി.എ 443558 എന്ന ടിക്കറ്റിനാണ് സമ്മാനം.