mbbs

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടുന്ന കുട്ടികളുടെ അന്തിമ ഫീസ് ഹൈക്കോടതി ഉത്തരവുപ്രകാരമുള്ളതായിരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഫീസ് നിർണയ സമിതി നിശ്ചയിച്ചതിലും അധികം ഫീസാണ് കോടതി ഉത്തരവിലെങ്കിൽ അധിക തുക അടയ്ക്കാൻ വിദ്യാർത്ഥികൾ ബാദ്ധ്യസ്ഥരാണ്. സ്വാശ്രയ കോളേജുകൾ ആവശ്യപ്പെടുന്ന ഫീസ് നിരക്കുകളും എൻട്രൻസ് കമ്മിഷണർ പരസ്യപ്പെടുത്തി. ആ ഫീസ് നിരക്ക് ഇപ്രകാരമാണ്. (കോളേജ്, 85%ജനറൽ ക്വോട്ട, 15%എൻ.ആർ.ഐ ക്വോട്ട എന്ന ക്രമത്തിൽ)

ട്രാവൻകൂർ, കൊല്ലം- 11,00,000, 20,00,000

കോഴിക്കോട് മലബാർ-12,37,000, 25,00,000

ഗോകുലം തിരുവനന്തപുരം-12,65,000, $.46,000

പി.കെ. ദാസ്, പാലക്കാട്- 22,00,000, 25,00,000

കരുണ, പാലക്കാട് - 19,50,000, 30,00,000

മൗണ്ട് സിയോൺ, പത്തനംതിട്ട-15,00,000, 25,00,000

അൽ-അസ്ഹർ, തൊടുപുഴ-15,41,680, 25,00,000

കെ.എം.സി.ടി കോഴിക്കോട്-12,00,000, 20,00,000

ഡി.എം.വയനാട്-15,00,000, 25,00,000

ബിലീവേഴ്സ്, തിരുവല്ല- 11,50,000, 20,00,000

മറ്റ് കോളേജുകളിലെ അധികഫീസ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഫീസ് സംബന്ധിച്ച കോടതി ഉത്തരവ് അവിടങ്ങളിലും ബാധകമായിരിക്കുമെന്നും എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 0471-2525300

നേരത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2020-21 വർഷത്തെ എം.ബി.ബി.എസ് ഫീസ് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ചിരുന്നു. 6.22 ലക്ഷം മുതൽ 7.65 ലക്ഷം വരെയുള്ള ഫീസാണ് 19 കോളേജുകളിലായി നിശ്ചയിച്ചത്. 15% എൻ.ആർ.ഐ സീ​റ്റിലെ ഫീസ് 20 ലക്ഷം രൂപയാണ്. ഇതിൽ 5 ലക്ഷം രൂപ പാവപ്പെട്ട വിദ്യാർത്ഥികൾക്കു സ്‌കോളർഷിപ്പായി നൽകും. ബി.ഡി.എസ് ഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.