abhaya

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ പ്രതിഭാഗം സാക്ഷി കോടതിയിലെത്തിയെങ്കിലും വിസ്തരിക്കാതെ മടക്കിയയച്ചു. പിറവം സർക്കിൾ ഇൻസ്പെക്ടർ സാംസണെയാണ് പ്രത്യേക സി.ബി.എെ കോടതി വിസ്തരിക്കാതെ മടക്കിയത്.

പ്രതികളുടെ ആവശ്യപ്രകാരമാണ് സാംസണെ വിളിച്ചു വരുത്തിയത്.എന്നാൽ സാക്ഷിയെ വിസ്തരിക്കേണ്ട കാര്യമില്ലെന്ന് പ്രതിഭാഗം നിലപാട് സ്വീകരിച്ചു.സിസ്റ്റർ അഭയയുടെ മാതൃ സഹോദരൻ പി.കെ.ജോൺ ആത്മഹത്യ ചെയ്ത കേസന്വേഷിച്ച് 2007 -ൽ അന്തിമ റിപ്പോർട്ട് നൽകിയത് അന്നത്തെ പിറവം സി.എെ ആയിരുന്നു.സിസ്റ്റർ അഭയയുടെ കുടുംബാംഗങ്ങൾ ആത്മഹത്യാ പ്രവണതയുളളവരാണെന്ന് വരുത്തി തീർക്കാനായിരുന്നു സി.എെയെ വിസ്തരിക്കണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 2007-ലെ സംഭവത്തിന് 2020-ലെ സി.എെയ്ക്ക് എങ്ങനെ വിശദീകരണം നൽകാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. സാക്ഷിയുടെ കാര്യത്തിൽ കോടതി തന്നെ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് വിസ്താരത്തിൽ നിന്ന് പ്രതിഭാഗം പിൻമാറിയത്.