തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കീറാമുട്ടിയായിരുന്ന ഇടവക്കോട് വാർഡിൽ ഒടുവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. 2010ൽ നിസാര വോട്ടുകൾക്ക് പരാജയപ്പെട്ട ഇടവക്കോട് അശോകനാണ് വീണ്ടും ജനവിധി തേടുന്നത്. നീണ്ട തർക്കങ്ങൾക്ക് ശേഷമാണ് സ്ഥനാർത്ഥി പ്രഖ്യാപനം.മറ്റ് രണ്ട് മുന്നണികളും ചുവരെഴുത്തും ആദ്യഘട്ട പ്രചാരണവും പൂർത്തിയാക്കിയ ശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതിനകം അശോകൻ പ്രചാരണം ആരംഭിച്ചിരുന്നു. അതേസമയം പട്ടം വാർഡിൽ നിശ്ചയിച്ചിരുന്ന ഗൗരീശപട്ടം മോഹനൻ കൊവിഡ് ബാധിതനായി ചികിത്സയിലായതിനാൽ പകരം അഡ്വ. ചാരാച്ചിറ രാജീവന് സ്ഥാനാർത്ഥിത്വം നൽകി. പ്രചാരണം ആരംഭിച്ച ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ‌് ബാധിക്കുന്നത്.ഇന്നലെ കോർപറേഷനിലേക്ക് ആറ് സ്ഥാനാർത്ഥികളെയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. ഇനി ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ അഞ്ചുപേരെക്കൂടി പ്രഖ്യാപിച്ചാൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർണമാകും.ഇത് ഇന്നുണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.
കോർപറേഷൻ സ്ഥാനാർത്ഥികൾ
1. തമ്പാനൂർ-ആർ. അനിത
2. ഇടവക്കോട്-ഇടവക്കോട് അശോകൻ
3. മാണിക്കവിളാകം-അഡ്വ.സുബേർ
5. പട്ടം-ചാരച്ചിറ രാജീവൻ
4. വലിയവിള -ടി.താര (കേരളകോൺഗ്രസ്,ജേക്കബ്)
5. പൂന്തുറ-ശ്രുതിമോൾ സേവ്യർ (കേരളകോൺഗ്രസ് ജോസഫ്)
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ
1. വെങ്ങാനൂർ-അഡ്വ.എസ്.ഉദയകുമാർ
2. കാഞ്ഞിരംകുളം-അഡ്വ.സി.കെ.വത്സലകുമാർ
3. മര്യാപുരം-ലാലി
4. കുന്നത്തുകാൽ-മാരായമുട്ടം എം.എസ്.അനിൽ
6. ആര്യനാട്-സിത്താര രവീന്ദ്രൻ