തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. www.cee.kerala.gov.in വെബ്സൈറ്രിൽ 17ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ നൽകാം.സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റിൽ പങ്കെടുക്കാനാവില്ല. എന്നാൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പ്രവേശനം നേടിയവർക്ക് പങ്കെടുക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവർ 20ന് വൈകിട്ട് നാലിനകം കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471- 2525300