തിരുവനന്തപുരം: വിദേശത്തു നിന്ന് വായ്പ എടുക്കാൻ സഹായത്തിനായി കിഫ്ബി അധികൃതർ ആദ്യം സമീപിച്ചത് എസ്.ബി.ഐ കാപ്സിനെ. ഭരണഘടന യുടെ 293(1) അനുച്ഛേദ പ്രകാരം സംസ്ഥാന സർക്കാരിനോ സർക്കാർ സ്ഥാപനത്തിനോ സഞ്ചിത നിധിയുടെ ഗ്യാരന്റിയിൽ വിദേശത്ത് നിന്ന് നേരിട്ട് വായ്പ വാങ്ങാൻ കഴിയില്ലെന്ന് എസ്.ബി.ഐ കാപിറ്രൽ മാർക്കറ്ര് അധികൃതർ കിഫ്ബി മേധാവികളെ അറിയിച്ചു. തുടർന്നാണ് വിദേശ വായ്പയുടെ പ്രോസസിംഗ് സഹായത്തിനായി ആക്സിസ് ബാങ്കിനെ സമീപിച്ചത്.