തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. നിരോധനാജ്ഞയുടെ കാലാവധി 15ന് അവസാനിച്ചു. നീട്ടാത്തതിനാൽ പുതിയ ഉത്തരവിന്റെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതത് ജില്ലാ കളക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. അഞ്ച് പേരിൽ കൂടുതൽ ഒന്നിക്കുന്നതിന് ഇനി തടസമില്ല. അതേസമയം സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം തിരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെ നടത്താൻ.