court

തിരുവനന്തപുരം: കിഫ്ബി വിദേശ സഹായം സ്വീകരിക്കുന്നതിനെതിരെയുള്ള കേസിൽ കോൺഗ്രസ് - ബി.ജെ.പി ഗൂഡാലോചന ആരോപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ഇക്കാര്യം തെളിയിക്കണമെന്ന് കേസിലെ ഹർജിക്കാരനും ചാർട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാർത്തികേയൻ പറഞ്ഞു. താൻ സ്വദേശി ജാഗരൺ മഞ്ച് കൺവീനറാണെങ്കിലും വ്യക്തിപരമായാണ് കേസ് കൊടുത്തത്. ബി.ജെ.പി നേതാവ് രാംമാധവും കേസിലെ അഭിഭാഷകനും താനും തൃശൂരിൽ ഒരുമിച്ച് കൂടിയെന്നതിന്റെ തെളിവ് അദ്ദേഹം ഹാജരാക്കണം. ഫോൺ രേഖകളും വാട്ട്സ്ആപ്പ് ചാറ്റുകളും ലൊക്കേഷനുകളുമൊക്കെ മനസ്സിലാക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ തെളിവ് ഹാജരാക്കുന്നത് ഒരു പ്രശ്നമല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.