police-passing-out

തിരുവനന്തപുരം:പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിലെ പട്ടികവർഗവിഭാഗത്തിൽ നിന്നുള്ളവരുടെയും തിരഞ്ഞെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.


സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിൽ ഷിഫ്റ്റ് സൂപ്പർവൈസർ (ഫാക്ടറി) (കാറ്റഗറി നമ്പർ 382/17)ന്റെ സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.


 ഗോത്രവർഗക്കാരിൽ നിന്നും പ്രത്യേക നിയമനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിക്കും

സിവിൽ എക്‌സൈസ് ഓഫീസർ (പാലക്കാട്), ട്രൈബൽ വാച്ചർ (വയനാട്) തസ്തികകളിലേക്ക് ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് നേരിട്ട് അപേക്ഷ ക്ഷണിക്കും.വയനാട് ജില്ലയിൽ വനം വകുപ്പിൽ ട്രൈബൽ വാച്ചർ തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികവർഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിക്കും.
എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ആഫീസർ തസ്തികയിലേക്ക് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ താമസിക്കുന്ന പട്ടികവർഗവിഭാഗത്തിൽപ്പെട്ട പണിയൻ, അടിയാൻ, കാട്ടുനായ്ക്കൻ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കും.