police

പെരുമ്പാവൂർ: പാലയ്ക്കാട്ടുതാഴത്ത് മാവിൻചുവട്ടിൽ യുവാവിനെവെടിവച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. പ്രധാന പ്രതിയായ നിസാറിന്റെ പിസ്​റ്റളിന് ലൈസൻസില്ല. സംഭവത്തിന് ശേഷം പ്രതികൾ തോക്കുമായി കടന്നു. ആദിലിന്റെ ശരീരത്തി​ൽ മൂന്ന് ബുള്ളറ്റുകൾ തുളച്ചുകയറി​യി​രുന്നു.

തോക്ക് ബാലിസ്​റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ജില്ലാ പൊലിസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ. ബിജുമോൻ, ഇൻസ്‌പെക്ടർ ബേസിൽ തോമസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ആദിലിനെ വിളിച്ചുവരുത്തുകയും തുടർന്നുണ്ടായ സംഘർഷത്തിൽ വാഹനമിടിച്ചു വീഴുത്തി വടിവാളിന് വെട്ടുകയും നെഞ്ചിലേയ്ക്ക് നിറയൊഴിക്കുകയുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ ഇതു വരെ അറസ്​റ്റ് ചെയ്തിട്ടുണ്ട്.