തിരുവനന്തപുരം: അമേരിക്കയിൽ കൊവിഡ് രൂക്ഷമായത് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിലാണെന്നും അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡിന് രണ്ടാമതും മൂന്നാമതും തരംഗങ്ങളുണ്ടാവാം എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ രൂക്ഷമായ വ്യാപനം രണ്ടാം തരംഗത്തിൽ ഉണ്ടാവാം. അമേരിക്കയിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടാവുന്നത് ഇപ്പോഴാണ്. യൂറോപ്പിലും രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു.
രോഗവ്യാപനം തടയാൻ നമ്മുടെ നാട്ടിൽ പരക്കെ പ്രചരിപ്പിച്ച സ്വീഡൻ മോഡലും പരാജയപ്പെട്ടു. അവിടെയും രോഗവ്യാപനം രണ്ടാമതും ശക്തമായി. ഇതുവരെ നമ്മൾ കാണിച്ച കരുതലും ജാഗ്രതയും ശക്തമായി തുടരണം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ.