local-body-election

തിരുവനന്തപുരം : തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കാൻ ജില്ലാതലത്തിൽ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌‌ക്വാഡ് രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ നേതൃത്വത്തിലുള്ള ഒരു സ്‌ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാർ /ഗസറ്റഡ്‌ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃതത്വത്തിൽ മറ്റൊരു സ്‌ക്വാഡും രൂപീകരിക്കണം.