തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയമിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു. നിരീക്ഷകരുടെ പേര്, ജില്ല എന്നീ ക്രമത്തിൽ ആർ.ഗിരിജ തിരുവനന്തപുരം, വീണ.എൻ.മാധവൻ കൊല്ലം, വി.രതീശൻ പത്തനംത്തിട്ട, വി.വിഘ്‌നേശ്വരി ആലപ്പുഴ, ജോർജ്ജി.പി.മാത്തച്ചൻ കോട്ടയം,രാജേഷ് രവീന്ദ്രൻ ഇടുക്കി,സാജൻ.സി.വി എറണാകുളം,ബി.എസ്.തിരുമേനി തൃശ്ശൂർ, പ്രൊമോദ്.പി.പി പാലക്കാട്, കെ.വിജയനാഥൻ മലപ്പുറം,ഗോകുൽ ജി.ആർ കോഴിക്കോട്, ജി.ഫാനിന്ദ്ര കുമാർ റാവു വയനാട്,ജീവൻ ബാബു കണ്ണൂർ, ഇമ്പശേഖർ കാസർകോട് എന്നിങ്ങനെയാണ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്.