ശബരിമല : വൃശ്ചിക മാസ പൂജയ്‌ക്ക് ശബരിമല നട തുറന്നപ്പോൾ ശബരീശന് കളഭാഭിഷേകം നടന്നു. 25 കലശാഭിഷേകത്തിന് ശേഷം ഉച്ചയ്ക്ക് 11.30നാണ് കളഭാഭിഷേകം നടന്നത്. മണ്ഡപത്തിൽ പൂജിച്ച കളഭം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ജയരാജ് പോറ്റി ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം ശ്രീകോവിലിൽ എത്തിച്ച് അഭിഷേകം നടത്തി.
കൊല്ലം തൃക്കടവൂർ മംഗലത്ത് മനോജ്കുമാറാണ് കളഭാഭിഷേകം വഴിപാടായി നടത്തിയത്. പതിനേഴ് വർഷമായി വൃശ്ചികം ഒന്നിന് വഴിപാടായി നടത്തുന്നു. രണ്ട് വർഷമായി കേരളകൗമുദിക്ക് കൂടി വേണ്ടിയാണ് മനോജ് ശബരീശന് കളഭ വഴിപാട് സമർപ്പിക്കുന്നത്.