17-prathy-ajikumar

പത്തനംതിട്ട : മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ. മൈലപ്ര മേക്കൊഴൂർ വടക്കേ ചരുവിൽ അജി (അജികുമാർ) നെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ പരിക്കേറ്റ ഒാമനക്കുട്ടൻ കോട്ടയം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ജി.സുനിലിന്റെ നേതൃത്വലായിരുന്നു അറസ്റ്റ്.
എസ്.ഐ മാരായ സുരേഷ് കുമാർ, അലീന സൈറൻസ്, വിപിൻ, പ്രൊബേഷൻ എസ്.ഐ ജി.നിതിൻരാജ് , എസ്.സി.പി.ഒ വിജയകുമാർ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.