kifb

തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച വിവാദ സി.എ.ജി റിപ്പോർട്ട് കരടോ,അതോ

അന്തിമമോ?.

കിഫ്ബിയുടെ ഭരണഘടനാ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് സി.എ.ജിയുടെ കരട് റിപ്പോർട്ടെന്നാണ് ധനമന്ത്രി ഡോ.തോമസ് ഐസക് കഴിഞ്ഞ 14ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കുന്നതിനായി നവംബർ ആറിന് ധനവകുപ്പിന് അയച്ചുകൊടുത്തതായാണ് അക്കൗണ്ടന്റ് ജനറൽ ഓഫീസിന്റെ അറിയിപ്പ് .

അക്കൗണ്ട് ജനറൽ ഓഫീസ് തയ്യാറാക്കുന്ന കരട് റിപ്പോർട്ട് സാധാരണ,സർക്കാരിന് നൽകാറില്ല. പ ഓഡിറ്റ് സമയത്തെ നിരീക്ഷണങ്ങളും സംശയങ്ങളും അതു സംബന്ധിച്ച ചോദ്യങ്ങളും അതാത് വകുപ്പുകൾക്ക് അയച്ചു കൊടുക്കും.മറുപടി കൂടി പരിഗണിച്ച് ഫൈനൽ റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് .ധനകാര്യ സെക്രട്ടറി വഴി ഗവർണർക്ക് സമർപ്പിക്കും .. പിന്നീട്, നിയമസഭയിൽ വയ്ക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തോടെ സ്പീക്കർക്ക് അയയ്ക്കും. ഇത് സർക്കാരിന് ലഭിക്കുക നിയമസഭയിൽ മാത്രമാണ്. ഇക്കാര്യം ഉന്നയിച്ചാണ് ധനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് .

ഫൈ​ന​ൽ​ ​റി​പ്പോ​ർ​ട്ട്
അ​യ​ച്ച​താ​യി​ ​സി.​എ.​ജി

തി​രു​വ​ന​ന്ത​പു​രം​:​ 2018​-19​ലെ​ ​സി.​എ.​ജി​യു​ടെ​ ​ഫൈ​ന​ൽ​ ​ഓ​ഡി​റ്ര് ​റി​പ്പോ​ർ​ട്ട് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ന​വം​ബ​ർ​ ​ആ​റി​ന് ​ന​ൽ​കി​യ​താ​യി​ ​കം​പ്ട്രോ​ള​ർ​ ​ആ​ൻ​ഡ​‌് ​ഓ​ഡി​റ്ര​ർ​ ​ജ​ന​റ​ലി​ന്റെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.​ 2018​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​മു​ത​ൽ​ 2019​ ​മാ​ർ​ച്ച് 31​ ​വ​രെ​യു​ള്ള​ ​വ​ര​വ്‌​ ​ചെ​ല​വ് ​ക​ണ​ക്കു​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ ​കൂ​ടി​ ​അ​ട​ങ്ങു​ന്ന​ ​ഫി​നാ​ൻ​സ് ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട് ​അ​യ​ച്ചു​കൊ​ടു​ത്ത​ത്.​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​നു​ഛേ​ദം​ 151​ ​പ്ര​കാ​രം​ ​നി​യ​മ​സ​ഭ​യി​ൽ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട് ​ഗ​വ​ർ​ണ​ർ​ക്ക് ​സം​സ്ഥാ​ന​ ​ധ​ന​വ​കു​പ്പ് ​അ​യ​ച്ചു​കൊ​ടു​ക്ക​ണം.