sabarimala

തിരുവനന്തപുരം: കൊവിഡ് വന്നവരും പനിയും ജലദോഷമുള്ളവരും ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലയ്ക്കലും പമ്പയിലും തീർത്ഥാടകർ കൂടി നിൽക്കരുത്. തൊട്ടുതൊട്ടിരിക്കുക, അടഞ്ഞ സ്ഥലങ്ങളിലിരിക്കുക എന്നിവ കൊവിഡ് വ്യാപനത്തിനിടയാക്കുന്ന ഘടകങ്ങളാണ്. എല്ലാ തീർത്ഥാടകരും മാസ്ക് ധരിക്കണം. കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം.ശാരീരിക അകലം പാലിക്കണം. സാനിറ്റൈസർ കരുതണം.

നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. റാേഡിന്റെ വശത്ത് കൊവിഡ് പരിശോധന കിയോസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയിൽ എത്തിയാൽ തീർത്ഥാടകർ ഓരോ 30 മിനിട്ടും കൈകൾ വൃത്തിയാക്കണം.

 റിസർവ് ബാങ്കിന്റെ അംഗീകാരം

റിസർവ് ബാങ്കിന്റെ വാർഷിക പ്രസിദ്ധീകരണമായ സ്റ്റേറ്റ് ഫിനാൻസ് എ സ്റ്റഡി ഒഫ് 2020 എന്ന പുസ്തകത്തിൽ കേരളം സ്വീകരിച്ച കൊവിഡ് പ്രവർത്തനത്തെപ്പറ്റി പ്രശംസിക്കുന്നുണ്ട്. പ്രവാസികളുടെ വലിയ സംഖ്യ കേരളത്തിലായതിനാലും ടൂറിസ്റ്റ് സെന്ററായതിനാലും കേരളം ഹോട്ട് സ്പോട്ടായി മാറുമെന്ന് ആശങ്കയുണ്ടായിരുന്നു. അതില്ലാതാക്കാൻ കഴിഞ്ഞെന്നാണ് റിസർവ് ബാങ്ക് പറഞ്ഞിരിക്കുന്നത്.