dd

കഴക്കൂട്ടം: മര്യനാട് രാജു കമ്മ്യൂണിക്കേഷൻസ് എന്ന മൊബൈൽ കട കുത്തിത്തുറന്ന് കവർച്ച. മിനിഞ്ഞാന്ന് രാത്രിയാണ് രാജു ആന്റണിയുടെ കടയിൽ നിന്നും നാലേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്മാർട്ട് ഫോണുകളും ലാപ് ടോപ്പും കവർന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകി. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവെടുത്തു.