തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ട് തന്നെ കിഫ്ബിയുടെ കണക്ക് നോക്കാനും.സ്വപ്നയുടെയും ശിവശങ്കരന്റെയും പണം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതിന് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ജൂൺ 30ന് ചേർന്ന കിഫ്ബിയുടെ ബോർഡ് യോഗം വർമ്മ ആൻഡ് വർമ്മ കമ്പനിയെ സ്റ്റാറ്റൂട്ടറി ഓഡിറ്ററായും സുറി ആൻഡ് കമ്പനി ചാർട്ടേഡ് അക്കൗണ്ടൻസിനെ കിഫ്ബിയുടെ പീയർ റിവ്യൂ ഓഡിറ്റേഴ്സായും തീരുമാനിച്ചത്. പി.വേണുഗോപാലാണ് സുറി ആൻഡ് കമ്പനിയിലെ പ്രമുഖൻ.