pic

മലയാളികളുടെ ഫാഷനുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഷൂട്ട്. വെഡിംഗ്, പ്രീ വെഡിംഗ്, പോസ്റ്റ് വെഡിംഗ് തുടങ്ങി എല്ലാത്തിനും ഫോട്ടോഷൂട്ട് ആയിരിക്കുകയാണിപ്പോൾ. എങ്ങിനെയെല്ലാം വ്യത്യസ്തമായി ചെയ്യാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരു സമൂഹവും ഉണ്ടിവിടെ. അത്തരക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ ഒരു ഫോട്ടോഷൂട്ട് ആണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സെറ്റ് ഇട്ട അമ്പലത്തിനു മുൻപിൽ മുണ്ടു മടക്കിക്കുത്തി ഷർട്ടിന്റെ ബട്ടൺസൊക്കെ അഴിച്ച പെൺകുട്ടിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ മോശം കമന്റുകളുമായി സതാചാര വാദികൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫോട്ടോഷൂട്ട് നടത്തിയ കമ്പനിക്കെതിരെയും ഫോട്ടോഗ്രാഫേർക്കെതിരെയും മോഡലായ പെൺകുട്ടികൾക്കെതിരെയും പോലീസിൽ പരാതി കൊടുത്തിരിക്കുകയാണ് ഇത്തരക്കാർ. പ്രതിഷേധത്തിന് വഴങ്ങി ഫോട്ടോസ് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.