വെള്ളരിക്കുണ്ട്: പുഴയിൽ കുളിക്കാനിറങ്ങിയതോടെ അപകടത്തിൽ പെട്ട വിദ്യാർത്ഥിയ്ക്ക് രക്ഷകനായി ടിപ്പർ ലോറി ഡ്രൈവർ. ചിറ്റാരിക്കാലിൽ കണ്ടത്തി നാനിയിൽ സജിയുടെ മകൻ അതുൽ സജിയ്ക്കാണ് രാജേഷ് രക്ഷകനായത്.
സഹപാടിയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു അതുൽ. ഒഴുക്കിൽ പെട്ട് മുങ്ങി താണതോടെ നിലവിളി കേട്ട് ഓടിയെത്തിയ രാജേഷ് പുഴയിലേക്ക് എടുത്ത് ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുന്നുംകൈയിലാണ് സംഭവം.
തോമാപുരം ഹയർ സെക്കൻഡറി സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഖിൽ സജി സഹപാഠി കുന്നുംകൈയിലെ അതുൽ ബേബിയുടെ വീട്ടിൽ വിരുന്ന് എത്തിയതായിരുന്നു.. നാലു കൂട്ടുകാർക്കൊപ്പമാണ് കുളിക്കാൻ ഇറങ്ങിയത്. തുടർന്ന് പുഴയിൽ അടിയൊഴുക്കിൽ പ്പെടുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് പുഴയുടെ മറുകരയിലെ വീട്ടിൽ ഉണ്ടായിരുന്ന ടിപ്പർ ലോറി ഡ്രൈവർ രാജേഷ് ഓടിയെത്തി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
വേലയേറ്റ സമയത്ത് പുഴയിൽ താഴ്ന്നു പോയ അഖിലിനെ രാജേഷ് പുഴയിൽ നിന്നും പൊക്കിയെടുത്തു. വിവരം അറിഞ്ഞു ഓടിയെത്തിയ കുന്നുംകൈയിലെ ഡ്രൈവർമാരായ സുരേഷ്, നസീർ എന്നിവർ ചേർന്ന് ബോധ രഹിതനായ അഖിലിനെ പിക്കപ് ജീപ്പിൽ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പുഴയിൽ മുങ്ങി താണ അഖിൽ അപകട നില തരണം ചെയ്തു.
ഒഴുക്ക് പൊതുവെ കുറഞ്ഞ പുഴയിൽ കൂട്ടുകാരൊത്തു നീന്തി കുളിക്കാൻ ഇറങ്ങിയ അഖിലിന്റെ കൈകാലുകൾ തളർന്നതാണ് അപകടത്തിൽ പെടാൻ ഇടയായത്. അഖിൽ സജി കൂട്ടുകാരെ പറ്റിക്കാൻ വേണ്ടി കളിക്കുന്നത് എന്നാണ് കൂടെയുള്ള കൂട്ടുകാർ ആദ്യം കരുതിയത്. എന്നാൽ തളർന്നു പുഴയിലേക്ക് മുങ്ങി താഴുന്നത് കണ്ട മറ്റു കുട്ടികൾ ബഹളം വെക്കുകയായിരുന്നു. ചിറ്റാരിക്കാൽ ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവറായ സജിയുടെ രണ്ടു മക്കളിൽ മൂത്തവനാണ് അഖിൽ സജി.