renjith

കല്ലമ്പലം: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. ചെമ്മരുതി കുന്നത്തുമല ചരുവിള വീട്ടിൽ രഞ്ജിത്ത് (29) ആണ് അറസ്റ്റിലായത്. കുന്നത്തുമല അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ പൊങ്കാല നടത്തി മടങ്ങിയ സ്ത്രീയോട് റോഡിൽവച്ച് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ത്രീയുടെ പരാതിയെ തുടർന്ന് കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്. വി, എ.എസ്.ഐ ഷാജി.ഡി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.