ആറ്റിങ്ങൽ: കറുക ക്രിയേഷൻസിന്റെ ബാനറിൽ വിജയൻ പാലാഴി, ഡിങ്കിരി അനിൽ കൂട്ടുകെട്ടിൽ നിർമ്മിക്കുന്ന കാളിയൂട്ട് എന്ന ഹോം സിനിമയുടെ പോസ്റ്റർ പ്രകാശനം സിനിമാതാരം മഞ്ചുപിള്ള ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ അഡ്വ. സി.ജെ. രാജേഷ് കുമാറിനു നൽകി പ്രകാശനം ചെയ്തു.തിരക്കഥാകൃത്ത് വിജയൻ പാലാഴി, സംവിധായകൻ ഡിങ്കിരി അനിൽ നടൻ സാബു നീലകണ്ഠൻ നായർ,ബാലതാരം അഭിരാമി എന്നിവർ പങ്കെടുത്തു. ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, വിജയൻ പാലാഴി,സുജിത് ശശിധരൻ,സി.ജെ.രാജേഷ് കുമാർ,അനുശീലൻ,സാബു നീലകണ്ഠൻ നായർ, ഹരി.കെ.എസ്,എഴുകേൺ മിനി,വിനീത,ആദർശ്, പ്രേമാനന്ദൻ,അനിൽദാസ്,അവനവഞ്ചേരി രാജു, അഭിരാമി തുടങ്ങിയവർ വേഷമിടുന്നു.