election

പാലോട്:നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ പത്രികാസമർപ്പണം പൂർത്തിയായി. നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥികൾ ഇന്ന് പത്രിക നൽകും.നന്ദിയോട് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്നും നാളെയുമായി പത്രികാസമർപ്പണം പൂർത്തിയാക്കുമെന്ന് അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ വേങ്കൊല്ല വാർഡിലെ പ്രശ്നം പരിഹാരത്തിലെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാമനിർദ്ദേശ പത്രികാസമർപ്പണം ഇന്നും നാളെയുമായി പൂർത്തിയാക്കാൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ 12 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായതായും ബാക്കി നാളെ സമർപ്പിക്കുമെന്നും ബി.ജെ.പി അറിയിച്ചു.