കുഴിത്തുറ: പുളിയൂർശാലയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്ന പ്ലാസ്റ്റിക് നിർമ്മാണ കമ്പനിക്കെതിരെ പൊതുജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. പുളിയൂർശാല, അമ്പലക്കടയിൽ ജനവാസ മേഖലയിലാണ് പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്. തങ്ങളുടെ വീടിനടുത്ത് പ്ലാസ്റ്റിക് നിർമ്മാണ കമ്പനി പ്രവർത്തനമാരംഭിച്ചാൽ വരുംകാല തലമുറയ്ക്ക് രോഗം പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് പ്രതിഷേധം നടത്തിയതെന്ന് പൊതുജനങ്ങൾ അറിയിച്ചു. രാവിലെ 9 മണിക്ക് അമ്പലക്കടയിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.