gg

മുരുക്കുംപുഴ : കേരള യൂണിവേഴ്സിറ്റി ബി.എസ്.ഡബ്ലിയു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം.എസ്. റെഹ്‌നയെ (അമ്പലത്തറ നാഷണൽ കോളേജ്) മുരുക്കുംപുഴ വെയിലൂർ മുസ്ലിം പുത്തൻപള്ളി ജുമാഅത്ത് ആദരിച്ചു. മംഗലപുരം ഗസലിൽ സാമൂഹ്യനീതി വകുപ്പിൽ സീനിയർ സൂപ്രണ്ട് എം.എം. നാസറിന്റെയും മെഡിക്കൽ കോളേജ് എസ്.എ.ടിയിൽ ഹെഡ് നഴ്‌സ്‌ എം.എ. ഷാമിലയുടെയും മകളാണ് റെഹ്‌ന. ജുമാഅത്ത് ഭാരവാഹികൾ റെഹ്‌നയുടെ വീട്ടിൽ എത്തി അഭിനന്ദിക്കുകയും ജുമാഅത്ത് പ്രസിഡന്റ്‌ ജനാബ് എ.കെ. ഷാനവാസ്‌ ഉപഹാരം നൽകുകയും ചെയ്തു. ജുമാഅത്ത് ഭാരവാഹികളായ സെക്രട്ടറി കെ.എസ്.എ. റഷീദ്, ട്രഷറർ ഷാജിഖാൻ, അബ്ദുൽ വാഹിദ്, സലിം എന്നിവർ പങ്കെടുത്തു.